ഇന്നെത്ര നെരമെത്ര നേരം
ഞാനലഞ്ഞു,
എന്നിലെ പൊരുള്‍ തേടി,
പൊരുളിലെ കതിര് തേടി
എത്ര നേരമിന്നെത്ര നേരം
നിലാവിന്റെ ഇളം മധുരം
നുണയുവാന്‍ ഇനിയും
എത്രനാള്‍ ഞാന്‍.
കോടി കോടി പുല് നാമ്പി-
ലലിയുവാന്‍
പുലരി മഞ്ഞിന് തുള്ളിയി-
ലലിയുവാന്‍
മേഘങ്ങളില്‍ പോയൊളിക്കുവാന്‍
ഇനി എത്ര നേരം..!?
നേരിന്റെ നേര് തേടുവാന്‍
ഉറവയുടെ ഉയിര് തേടുവാന്‍
കനിവിന്റെ മുള തേടുവാന്‍
ഇനിയും എത്ര നേരം.
തമ്മില്‍ കൈകോര്ത്താടുവാന്
നിന്നിലെ ഞാനാകുവാന്‍
പോറ്റമ്മയായ പുഴയെ
അറിയുവാന്‍
തളിര് പൂക്കുന്ന കാലമെത്തുവാന്‍
സ്നേഹം നിറ മഴയായ്
ചൊരിയുന്നത് കാണുവാന്‍
കാറ്റിന്റെ മടിയില്‍ പറന്നു-
യരുവാന്‍
ഇനിയും എത്ര നാള്.
എന്തിനീ പക നമ്മില്‍
നമ്മളെ തന്നെ കൊലക്കു
കൊടുക്കുന്ന
ചാവേറുകളാകുവാനോ?
പുലരിയുടെ
പുല്പായയില് ഒന്നായി
നാം ഇനി
സ്നേഹ ഗീതം ശ്രവിക്കുവാന്
ഇനി എത്ര നാള്.
നമ്മളെല്ലാം ഒന്നെന്ന
ശാന്തി ഗീതം
ഉരുവിടുന്നതും കാത്ത്
ഇനി എത്ര നാള്.
എന്തിനു നമുക്കീ
നാനാ ജാതി വര്‍ണ്ണവും
ദേശവും.
എന്തിനു നമുക്കീ
ചോരയില്‍ മുങ്ങും
മുങ്ങും കല്ലും മതങ്ങളും.
കണ് തുറന്നു നോക്കുവാ-
നറക്കുന്ന,
ഭീതിയുടെ ലോകവും.
ഇനിയും എത്ര നാള്
നിര്ജ്ജിവതയിലെ
സുഖം തേടി അലയണം
ഇനിയും എത്ര നാള്
നാളെയുടെ സൂര്യന്
പടിഞ്ഞാറുദിക്കുന്നതും കാക്കണം
അന്യന്റെ ഹൃദയ താളം
നമ്മുടെ ജീവ ഗീതമാകുന്നതും
കാത്ത്
ഇനിയും എത്ര നാള്.