ഞാന്‍ നീയാകുന്നു,
ഓരോ പരമാണുവും നീ
മാത്രമാകുന്നു.
നീ എന്നെ പിരിയുന്നതേയില്ല,
ജീവതുടിപ്പുകള് നീയാകുന്നു.
ഇനി നമ്മളില്ല,
എന്നു നീ പറഞ്ഞ രാവിനു
ശേഷവും;
എനിക്ക് ഞാനാവാന്‍
പറ്റുന്നതേയില്ല,
നിനക്കും അങ്ങനെയാവാതിരിക്കാന്‍
തരമില്ല.
ഓരോ രാവുകള്‍ ഇരുളി വെളുക്കുമ്പോള്‍
നിന്നെ ദൂരേക്ക് അകറ്റുവാന്‍
ബോധ മണ്ഡലം ശ്രമിക്കുമ്പോഴും
ഞാന്‍ നീ മാത്രമാകുന്നു;
കാരണം നീ
എന്റെ ജീവകണമാകുന്നു..
….നിനക്കും അങ്ങനെയാവാതിരിക്കാന്‍
തരമില്ല.