“Hold me..” വഴിയിൽ വെച്ച് കണ്ടപ്പോൾ തന്നെ അവൾ പറഞ്ഞു.
“മ്മ്മ്മ്മ്..” ഞാൻ അവളെ ചേർത്ത് നിർത്തി.
“Hold me more tightly” പതിയെ അവൾ മന്ത്രിച്ചു.
ഞാൻ അവളെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു. അവളുടെ നെഞ്ചിടുപ്പുകൾ ഇപ്പോൾ എന്റേതു കൂടിയാണ്. ചുടു നിശ്വാസങ്ങളുടെ താളം മാറുന്നത് എനിക്ക് കേൽക്കാം.
ഒന്നും പറയാതെ നിമിഷങ്ങൾ കടന്നു പോയി. മഞ്ഞ് കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. അവളെ അടർത്തിമാറ്റുവാൻ എനിക്ക് തോന്നിയില്ല. ഈ നിമിഷം ഇങ്ങനെ തന്നെ അനശ്വരമായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.
എന്റെ ആത്മാവിനോടൊട്ടിനിന്ന് അവൾ എന്തോ പറയാൻ തയ്യാറെടുക്കുകയാണ്, അതെന്താണെന്ന് എനിക്കറിയാം. അതിനെക്കുറിച്ചുള്ള ചിന്തകൾ മനസിലേക്ക് വന്നപ്പോൾ അവളെ ഞാൻ എന്റെ ആത്മാവിലേക്ക് കൂടുതൽ ഇറുകെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്.
എന്റെ മനസിൽ എന്താണെന്ന് അവൾക്ക് മനസിലായി. അവൾ പതുക്കെ ചുണ്ടുകൾ കാതുകൾക്കരികിലായി കൊണ്ടുവന്നു. ചുടുനിശ്വാസങ്ങൾ എന്റെ ചെവിയിലും കഴുത്തിലും ഉരുമി കടന്നു പോയി. അവൾ അതു പറയാതിരുന്നെങ്കിൽ.!! ഞാൻ മനസിനെ ശാന്തമാക്കി, അവൾ പതുക്കെ മന്ത്രിച്ചു (അവൾ അതു പറയാതിരുന്നെങ്കിൽ…!!!)
“എന്തു ചെയ്യും നമ്മൾ? അവർ സമ്മതിക്കുന്നേ ഇല്ല..!! ”
എനിക്ക് നിന്റെ സമ്മതം മാത്രം മതി എന്നു വിളിച്ചുപറയണം എന്നുണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല..
“എന്താ നീ ഒന്നും പറയാത്തത്..?”
“നിനക്ക് കുറച്ച് നാൾ കൂടെ പിടിച്ചു നിൽക്കാമോ..? നമുക്ക് ഒന്നുകൂടെ ശ്രമിച്ച് നോക്കാം..”
“എനിക്കറിയില്ല, അവരെ നഷ്ടപെടുവാൻ എനിക്കാവില്ല..”
“നമുക്ക് പിരിയാം” ഞാൻ പറഞ്ഞു.
കുറച്ച് സമയത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്റെ കരവലയത്തിൽ കൂടുതൽ ഒതുങ്ങി നിന്നു. തോളിൽ ഒരു ചുടു നനവ് ഞാൻ അറിഞ്ഞു. അക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ശബ്ദം പോലെ അവളെ പെട്ടെന്ന് അടർത്തി മാറ്റുവാൻ ആവില്ല എന്ന് എനിക്കറിയാം, അവൾക്കും അതാവില്ലായിരിക്കും.
അവൾ പതുക്കെ മുഖമുയർത്തി അല്പം പിറകിലോട്ട് മാറി. ചേർത്ത് പിടിക്കാനാണ് മനസ് മന്ത്രിച്ചത്, പക്ഷേ ഞാൻ…
അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. മുഖത്തൊരു ചിരി പടർത്താൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു,
“ഇനി ഒരിക്കലും നമ്മൾ കാണില്ലായിരിക്കും അല്ലേ..?”
ഞാനൊന്നും മിണ്ടിയില്ല.. (“ I want to be with you always, i dont want to loose you”)
“ഇങ്ങനെയെക്കെ നമ്മൾ അവസാനിക്കുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ..? നമ്മൾ ശരിക്കും പിരിയുകയാണോ..?”
അവളുടെ ചുണ്ടുകൾ വിറയാർന്നു, അടുത്ത നിമിഷം അവൾ കരഞ്ഞേക്കുമെന്ന് തോന്നി. അരുത് കരയരുത്, നീ കരഞ്ഞാൽ ഞാൻ എന്റെ തലച്ചോറിന്റെ തീരുമാനം നടപ്പാക്കൻ പരാജയപ്പെടും.
ഞാൻ എന്തെങ്കിലും പറയുമെന്ന് അവൾ പ്രതിക്ഷിച്ചിരുന്നോ..? അവളെ വാരിപ്പുണർന്ന് വിറക്കുന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ച് ശാന്തമാക്കു, ഹൃദയം പറഞ്ഞു.
“ഭൂമി ഉരുണ്ടതായതിനാൽ ഇനി എവിടെ എങ്കിലും വെച്ച് കണ്ടുകൂടായ്കയില്ല.” ഞാൻ നിർദയം പറഞ്ഞു.
അവളുടെ കണ്ണുകൾ ഒരു നിമിഷം വികസിച്ച് മറഞ്ഞു. അതിൽ അൽഭുദമാണോ കേട്ടത് ശരിതന്നെ അല്ലേ എന്നുള്ളതാണോ നിഴലിച്ചത് എന്നറിയില്ല.
എത്രപെട്ടെന്ന് ഒരു ആണിന് മാറാൻ കഴിയുന്നു എന്ന് അവൾ ചിന്തിച്ചിരുന്നിരിക്കണം.
ഞാൻ ആശ്വാസ വാക്കുകൾ ഒന്നും പറഞ്ഞില്ല. വെറുതേ കുറച്ച് വാക്കുകൾ പറഞ്ഞിട്ടെന്ത് കാര്യം…!!
അവൾ ഒരു ചുവട് പിറകിലേക്ക് വെച്ചു, എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവളുടെ മുടിയഴകളിൽ പറ്റിനിൽക്കുന്ന മഞ്ഞുകണങ്ങൾ എടുത്തുകളയുവാൻ തോന്നി, പക്ഷേ ഞാൻ കൈകൾ എന്റെ കോട്ടിന്റെ പോക്കറ്റിൽ തിരുകി. സന്ധ്യയിൽ മഞ്ഞുപൊഴിയുമ്പോൾ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. ഇനി ഒരു നിമിഷം കൂടി ഞാൻ ഞാൻ നോക്കിനിന്നു പോയാൽ എന്റെ വാക്കുകളിലെ പൊള്ളത്തരം അവൾ മനസിലാക്കിയേക്കുമെന്ന് ഞാൻ ഭയപ്പെട്ടു.
“I will send your belongings as soon as I can ” ഞാൻ അകലേക്ക് ദൃഷ്ടി പായിച്ച് കൊണ്ട് പറഞ്ഞു..
“mmmh thanks, let us hope we won’t meet again” അവൾ പതുക്കെ തിരിഞ്ഞു നടന്നു.
അവൾ അതാ പോവുകയാണ്, ഇനി ഒരിക്കലും അവൾ എന്റെ സ്വന്തം എന്നു പറയാനാവില്ല, അവളെ തിരികെ വിളിക്ക്.. നഷ്ടപെട്ടാൽ പിന്നീടൊരിക്കലും നികത്താനാവില്ല അത്. എന്റെ മനസ് അവളെ വിളിച്ചു. അവൾ ഒരു നിമിഷം നിന്നു, ഒന്നു തിരിഞ്ഞു നോക്കി..
“നീ ഒന്നുറക്കെ വിളിച്ചാൽ ഞാൻ ഇപ്പോൾ ഓടിയരികിലെത്താം, എനിക്കെന്തെക്കെ നഷ്ടമായാലും, നിന്റെ ചുണ്ട് എന്റെ പേരൊന്നനക്കിയാലും മതി” അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞു.
“Bye, Goodbye take care” ഞാൻ കൈവീശിക്കാണിച്ച് തിരിച്ച് നടന്നു…
കടപ്പാട്:- 90 days time to love
അവളെ വാരിപ്പുണർന്ന് വിറക്കുന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ച് ശാന്തമാക്കു, ഹൃദയം പറഞ്ഞു.
ഇതിന്റെ തീഷ്ണത അനുഭവിച്ചാണ് മാത്രമേ അറിയാന്‍ കഴിയു ….ഇഷ്ടപെടുന്നതിനെ നഷ്ടപെടുമ്പോള്‍ ഉള്ള വേദന . ഒരു കനലായി മനസ്സില്‍ കിടക്കും …
ഈ കനല് കെടുത്താന്‍ ഒരു പാട് പരിശ്രമിക്കേണ്ടി വരും … അതിനു മുതിരാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് ….
“Ever has it been that love knows not its own depth until the hour of separation”
~ Kahlil Gibran ~
“The hottest love has the coldest end”
~ Socrates ~
“Better never to have met you in my dream than to wake and reach for hands that are not there”
~ Otomo No Yakamochi ~
“From the hot fire of being apart comes the flame that burns the heart”
ninnormakal mizhineer thullikalaay nammal kai korthu nadanna man paathakalil veenudanju chithari therichupoyi
peypidicha kurinarikal en hridayam kadicheduthu
avarude damshtrakalil amarumbozhum athu ninakkayi spandichirunnu
ente hridayathil ninnum thericha rakthathin bhaaram thaangaanavathe oru pulnaambu bhoomiyilekku thala kunichu
avarente hridayam pakittu thinnu
avarude mizhikalil kandu njaan visappadangaatha daivangale
ariyoo sodaraa ee prapancham nammude thalachoril janicha oru verum kumilayennu
nanutha nilaavil virinja panineerdalangalude neerinaal nin hridayam njaan kazhukaam
ninte vedanakal enikku tharika pakaramaayu ente sandoshangal nee eduthu kolka