തെറ്റോ ശരിയോ
എനിക്കറിയില്ല തന്നെ!
ആ രാത്രിയിൽ പിരിയുവാൻ
എന്നെ സമ്മതിച്ചതെന്തിനു നീ?
മറക്കുവതെങ്ങനെ ആ നിമിഷം
നിന്റെ ശബ്ദം അവസാനമായ്
കുളിരണിയിച്ച നിമിഷം.
തെറ്റോ ശരിയോ, എനിക്കറിയില്ല
എന്റെ തലച്ചോർ പറഞ്ഞ-
തിനെല്ലാം മൂളുമ്പോൾ നീ
അറിഞ്ഞിരുന്നോ,
ഹൃദയത്തെ ഞാൻ വഞ്ചിച്ചുവെന്ന്.!
നീ മിണ്ടാതെ അകന്നു പോയപ്പോഴും
തകരാതെ തളരാതെ ഞാൻ
കാത്തു നിന്നു.
തെറ്റോ ശരിയോ, എനിക്കറിയില്ല
വീണ്ടും ഒരു നോക്ക്
നിന്നെ കാണുവാനായ്
അത്മാവിനെ കുടിയിരുത്തി ഞാന-
യച്ച അക്ഷരങ്ങൾ
നീയൊരു വർണ്ണക്കടലാസിൽ പൊതിഞ്ഞ-
ലസമായി തിരിച്ചു തന്നു.
ആ നിമിഷത്തിലാണു സഖി
ഞാൻ തോറ്റത്
എന്റെ ഹൃദയം നിലച്ചതും
ചോര തണുത്തുറഞ്ഞതും.
തെറ്റോ ശരിയോ, എനിക്കറിയില്ല
ഇപ്പോഴും ഞാനവിടെ കാത്തു നിൽക്കുന്നു
അനങ്ങുവാനാകാതെ തണുത്തുറഞ്ഞ്.
അത്മാവിനെ കുടിയിരുത്തി ഞാന-
യച്ച അക്ഷരങ്ങൾ
നീയൊരു വർണ്ണക്കടലാസിൽ പൊതിഞ്ഞ-
ലസമായി തിരിച്ചു തന്നു
വേദനയുടെ അറ്റം കാണാനുള്ള
മത്സരത്തില്‍
ഹൃദയം തോല്ക്കുന്നില്ല.
പലരും കുത്തിനോവിച്ച മുറിപാടുകളും പേറി
കിതച്ചും തളര്‍ന്നും
ചെറുമിടിപ്പുകളുമായി…
അതവശേഷിക്കും.
എല്ലാ പ്രണയത്തിനും വേണ്ടേ ഒരു തിരുശേഷിപ്പ്?