കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ബഹളം കേട്ടാണ് ഓടി ചെന്നത്. അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച മനസിനെ പിടിച്ച് കുലുക്കുന്നതായിരുന്നു. കൂട്ടുകാരന്റെ അനിയന് അത്മഹത്യ ഭീക്ഷണി മുഴക്കി, ഫാനില്‍ ബെഡ് ഷീറ്റ് കൊണ്ട് കുടുക്കെക്കെ ഉണ്ടാക്കി മുറിയില്‍ നില്‍ക്കുകയാണ്. നാട്ടുകാരും കൂട്ടുകാരും എല്ലാം ഓടി കൂടിയിട്ടുണ്ട്..! അവന് നില്‍ക്കുന്നത് ഞങ്ങള്‍ക്ക് ജനലിലൂടെ കാണാം.!
ഞങ്ങള്‍ അവനോട് വിളിച്ച് പറഞ്ഞു:
“എടാ, നീ എന്തു മണ്ടത്തരമാ കാണിക്കുന്നത്..!? എന്തു പ്രശ്നമാണെങ്കിലും ഞങ്ങള്‍ ശരിയാക്കാം. പരിഹാരമില്ലാത്ത് പ്രശ്നങ്ങളുണ്ടോ..? നീ അബദ്ധമൊന്നും കാണിക്കാതിരിക്ക്..!”
“ഞാന്‍ ചാവാന്‍ പോകുവാ, അവള് ഞാന്‍ പറഞ്ഞത് കേട്ടില്ല….!!”
“ആര്?”. ഞങ്ങള്‍ പരസ്പരം മിഴിച്ച് നോക്കി.
അപ്പോഴാണ് കഥയുടെ കുരുക്കഴിയുന്നത്. അവന് ഒരു പ്രണയ ബന്ധമുണ്ട്, ആ കുട്ടിയുമായി എന്തിന്റേയോ പേരില്‍ വഴക്കിട്ടതിന്റെ ബാക്കിയാണ് ഈ കാട്ടുന്ന പരാക്രമം.
“എടാ അവള് എന്തു പറഞ്ഞെന്നാ..? ഞങ്ങള്‍ ഇവിടില്ലേ., എല്ലാം ശരിയാക്കാം..” ഞങ്ങള്‍ കഴിയുന്നത്ര ആര്‍ദ്രമായി പറഞ്ഞു.
“ഞാന്‍ അവളോട് ഈ കാര്യം വീട്ടില്‍ പറയാന്‍ പറഞ്ഞപ്പോ അവള്‍ക്ക് വീട്ടുകാരെ പേടി ആണെന്നും കുറച്ച് നാളും കൂടെ കഴിഞ്ഞട്ട് പറയാമെന്നും ആണ് അവള് പറഞ്ഞത്. അവള്‍ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. ഞാന്‍ ഇപ്പോ ചാവും”
ഇത്രയും കേട്ട് കഴിഞ്ഞപ്പോ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന് ഒരു സംശയം:
“എടാ നീ പറ്റാണോ..???”
“ഞാന്‍ പറ്റൊന്നുമല്ല, ഞാന്‍ രണ്ടെണ്ണം കഴിച്ചിട്ടുണ്ട്, ഞാന്‍ ബോധത്തില്‍ തന്നെയാ…”
ഇപ്പോ കാര്യങ്ങളുടെ കിടപ്പു വശം ഏതാണ്ട് ഞങ്ങള്‍ക്ക് പിടി കിട്ടി.
“എടാ നിനക്ക് എത്ര വയസ്സായി.?”
“പത്തൊന്‍പത്”
“21 വയസാവാതെ കല്യാണം കഴിക്കാന്‍ പറ്റില്ലെടാ. ആ സമയം ആകുമ്പോ ഞങ്ങള്‍ തന്നെ മുന്‍ കൈ എടുത്ത് നടത്തി തരാമെടാ. ഇപ്പോ കെട്ടിയാ പോലീസ് പിടിക്കും”
ഇതു കേട്ടപ്പോ അവനു ചെറിയ ഒരു സംശയം
“നിങ്ങളെന്നെ പറ്റിക്കാന്‍ പറയുവാ, ഞാന്‍ ഇപ്പോ ചാവും.!”
“അല്ലെടാ സത്യമായിട്ടും, 21 വയസ്സാവാതെ കല്യാണം കഴിക്കരുത് എന്ന് നിയമമുണ്ട്.. നീ കേള്‍ക്കാഞ്ഞിട്ടാ..!!”
“ശ്ശേ…!!”
അങ്ങനെ ഒരു കണക്കിന് അവനെ അനുനയിപ്പിച്ച് മുറിക്ക് പുറത്തെറിക്കി. അപ്പോള്‍ അവിടെ നിന്ന ആരോ വിളിച്ച് പറഞ്ഞു:
“എടാ, നീ ചേട്ടനെ ഇപ്പോഴേ ഓവര്‍ ടേക്ക് ചെയ്യാതെടാ..!!”
വാല്:- പ്രണയവും പ്രായവും മദ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.?
കഷ്ണം:- ശ്ശോ, 21 വയസാവാതെ കല്യാണം കഴിക്കാന്‍ പാടില്ല, ഈ പണ്ടാരം നിയമം ആരാണോ കൊണ്ടുവന്നത് അവന്റെ തലയില്‍ ഇടിത്തീ വീഴും.!!!!!
“അല്ലെടാ സത്യമായിട്ടും, 21 വയസ്സാവാതെ കല്യാണം കഴിക്കരുത് എന്ന് നിയമമുണ്ട്.. നീ കേള്‍ക്കാഞ്ഞിട്ടാ..!!”
Serikum anganeyokke undalle?
oru karyam chodikkunnathu kondu onnum thonnaruthu
ivanonnum oru kalayhum raksha pedaaan pokunnilla
ithezhuthiyavante thalayi valla paampum kadikkane …………
pha phuuuuuuu…….avante oru
“”"”പ്രണയവും പ്രായവും”"”
Oraleyum rakshapedan sammathikkarumthu paaaaaaaaaavam…………..
Oru samaram athyavashaymanu 18 vayassil VOTE cheyyamenkil enthukondu kallyanam kazhichu kooda
Sthree Purusha samathvam venamekil (Streekku vivaha prayam 18 alle…. )18 vayassil aa kochu payyanum vivaham kazhikkam…..Paaavam payyan…
പ്രണയവും പ്രായവും മദ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.?
അതായത് രണ്ടും ഒരു തരം ലഹരിയാണു..തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ ആളിനേയും കൊണ്ടേ പോകൂ..( ഈ കഥയിൽ പറയുന്നത് പോലെ)…
പിന്നെ കല്യാണം കഴിയ്ക്കാൻ പ്രായം പോലും ആകും മുൻപേ കയറിൽ തൂങ്ങാൻ പോകുന്നോ…അവൻ ഒരു മണ്ടൻ തന്നെ…!
നല്ല അവതരണം
oruthan rakshapedunnathu ninakkonnum sahikkilla alle
valaree valaree………vyathyasthavum…..paishaachikavum aaya ee lookathinte oru paishaachikamaaya oru nimishathill sambavikkunna sambam nee valaree valaree vyathasthamaayi thanne vivaricha ninakke………!!!
ninakke…………!!! njan….ee njan!!!
valaree vyathyasthamaaya oru sammanam njan tharunnunde!!!
jeevithathil nammal ariyaathe poovunna mridulamaaya nimishangal blogiloode nammalkke sammanichoondirikkunna
nammude ellavarudeeyum preeyankaranaaya…..ellavarudeeyum oomanakkuttanaaya….
“nanduvine”…..ente hridayam niranja oonashamshakal!!!
nee valarnee valiya oru ezhuthu kaaran…aakumbo…ee paavathinee marannalum!!! njan!! athe njaan!!! ninne orikkalum!!orikkalum!!!…………………!!!!
oorrooruthar jenikkunnathinte purake oru reason unde….
chilar athu manasilaakkunnu………..jesus christ was born for a reason!! sree krishnan ws born for a reason!!! athu poole ellavarum!! neeyum!!! ninte enthaanaavo!!!!
so there s a reason behind everything!!! keettooda!!! themmadi!!!
ne ways ninte chitha koll
Kollaam………..
Aaale pidi kitti……
Nee appol avide undaayirunno ????
Oru kaaryam vittu poyee………….. Avan ellavareyum umma vachirunnu….. Nalla naattavum undayirunnu
its a real good story. this story is fully related to the new generation atitudes.
they are not reday to think , what they are going to do.
and they suddenly need what they want, otherwise the next step is sucide attempt.
thats why i say , this story is so good.
നല്ല കഥയാണ്….