മരണങ്ങള് ആദ്യമല്ല
ജനനമുണ്ടെങ്കില്‍ മരണവും
എങ്കിലും ഈ മരണത്തിനു
ഒരു വ്യത്യാസമുണ്ട്
ഇതൊരു സാധാരണ മരണമല്ല.
ഇന്നു ഞാന്‍ മരിക്കാന്‍
തീരുമാനിച്ചു
ശരിയാണ്, ഇതൊരു
ആത്മഹത്യയെന്നു പറയാം
പക്ഷേ എന്തിന്?
അതാണ് ആദ്യം പറഞ്ഞത്
ഇതൊരു കാരണമില്ലാത്ത മരണമാണ്
മരിക്കുവാന്‍ കാരണം വേണോ?
ജനിക്കുന്നതിന്റെ കാരണമെന്താണ്?
കാരണമില്ലാതെ ജനിക്കുന്നു,
മരിക്കുന്നു;
അപ്പോള്‍ ജീവിതമോ?
ഞാന്‍ മരിക്കാന്‍ തീരുമാനിച്ചല്ലോ,
പിന്നെ എന്തിനു ജീവിതം പറയുന്നു..!!!
‘മരിക്കുവാന്‍ കാരണം വേണോ?
ജനിക്കുന്നതിന്റെ കാരണമെന്താണ്?
കാരണമില്ലാതെ ജനിക്കുന്നു,
മരിക്കുന്നു;
അപ്പോള്‍ ജീവിതമോ?
ഞാന്‍ മരിക്കാന്‍ തീരുമാനിച്ചല്ലോ,
പിന്നെ എന്തിനു ജീവിതം പറയുന്നു..!!!‘
വളരെ ഇഷ്ടമായി. നാല്ല ചിന്ത……. നന്നായി ചിന്തിക്കുമ്പോള്‍ നല്ലാ വരികള്‍ പീറക്കുന്നു.
എനിക്ക് വേണ്ടി ഇങ്ങനെ ഒരു ആത്മഹത്യാ കുറിപ്പ് എഴുതിയതിനു ആനന്ദിന് ഒരായിരം നന്ദി!
കൊള്ളാം ആനന്ദ് വളരെ നന്നായിട്ടുണ്ട്. വേറിട്ട ചിന്തകള്‍ എന്നും എവിടെയും തിളക്കമുള്ളതാണ്…..!!!പ്രണയത്തിന്റെ അതിപ്രസരം മാത്രം കണ്ടു മടുത്ത ഞങ്ങളെ പോലുള്ള ബ്ലോഗ് വായനക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവം തരാന്‍ നിന്റെ ഈ വരികള്‍ക്ക് കഴിയുന്നു…..പിന്നെ മരണത്തിന് എവിടെ ആയാലും ഭയങ്കര വിലയാ. ആ മരണത്തിന്റെ തണുപ്പ് അനുഭവിക്കാന്‍ എനിക്ക് കൊതിയാവുന്നു!
(മരിക്കുവാന്‍ കാരണം വേണോ? വേണം……കാരണം ഇല്ലാതെ ഒരാളും മരിച്ചതായി ഞാന്‍ കേട്ടിട്ടില്ല! ചിലപ്പോ എന്റെ അറിവില്ലായ്മ ആകാം! ഇപ്പൊ എന്റെ കാര്യം തന്നെ എടുക്കുക, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കാര്യം എന്റെ സുഹൃത്ത് അറിഞ്ഞു കാണുമല്ലോ, എന്റെ ആത്മഹത്യക്ക് പിന്നിലും വ്യക്തമായ ഒരു കാരണം ഉണ്ട്!!)
നന്നായിരിക്കുന്നു.
ഇതൊക്കെ വളരെ നല്ല കാര്യം…
ഒരു കാരണം ഉള്ളത് ഏതിനും നല്ലതാണ്. കാരണം പല പ്രാവശ്യം ചെയ്ത് രസിക്കാൻ മരണം(ആത്മഹത്യ) ഒരു ഹോബിഒന്നും അല്ലല്ലോ?
ഈ ഉണ്ണിക്കുട്ടന്റെ ഓരോ തമാശകള്‍….,
ഇത് പദ്യം പോലൊരു ഗദ്യം ആയി തോന്നുന്നല്ലോ, ആധുനികനോ, അത്യാധുനികനോ, ഏതായലും സംഗതി കൊള്ളാം കേട്ടോ! ജനിക്കുന്നതിനും മരിക്കുന്നതിനും ഓരോ കാരണങ്ങൾ ഉണ്ട് ഉണ്ണിക്കുട്ട, നരിക്കുന്നന്റെ ഒക്കെ കമന്റുകൾ കണ്ടു, ഏതായലും ഉണ്ണിക്കുട്ടൻ മരിക്കാൻ തീരുമാനിച്ചു, ഈ കവിത എഴുതിയതിന്റെ പേരിൽ വിഷണ്ണനായി മരിക്കേണ്ടേ എന്ന് അനുവാചകൻ നിരൂപിച്ചിരിക്കണം, അല്ലാതെ ചിന്തകൾ അത്ര മഹത്തരമായിട്ടാണോ ഇങ്ങനെ കമന്റിയതെന്ന് ബാലയ്ക്ക് സംശയം. ഏതായാലും ചിന്തകൾ നേരായ വഴിയിലൂടെ അല്ല പോകുന്നത് എന്ന് അക്ഷരങ്ങൾ വിളിച്ച് പറയുന്നു, ഇനീ ആഴത്തിൽ പരതിയാൽ അതിനിന്നും എന്തെങ്കിലും കിട്ടും എന്ന് തോന്നുന്നില്ല. ഉണ്ണിക്കുട്ടൻ വെറും ഉണ്ണിയാണോ അതോ അല്പം പ്രായമുള്ള ഉണ്ണീയാണോ, ശരിക്കും ചിന്തിക്കുക ശരിയായ രീതിയിൽ അപ്പോൾ ഉണ്ണിക്കുട്ടന്റെ മനസ്സിലും നല്ല കവിതകൾ പിറക്കും പിന്നെ അതിനെ അങ്ങ് പോസ്റ്റിയാൽ പോരെ ഇത്തരം “……..“ (കവിതയുടെ ആത്മാവ് പിറകിൽ എഴുതു) ശ്രമിക്കാതിരിക്കുന്നതല്ലെ നല്ലത്…., ഉണ്ണിക്കുട്ടനിൽ ഒരു നല്ല കവി ഉറങ്ങുന്നുണ്ട്…… സാവധാനം തൊട്ടുണർത്തിയാൽ മതി….. പതിയെ പാകമായി അവതന്നെ പുറത്തുവരും, ഞെക്കിചാടിച്ചാൽ അറിയാമല്ലോ നിവെദ്യത്തിനുപകരം അ…ദ്യം ആകും…. അൽപ്പം ക്ഷമിച്ച് കൂടുതൽ വായിച്ച് നല്ല കവിതകൾ സൃഷ്ടിക്കു. ഒന്ന് ചിന്തിച്ച് നോക്കു ഉണ്ണീ, നമ്മൾ മറ്റുള്ളവർക്കായല്ല എഴുതുന്നത്, നമുക്ക് വേണ്ടി, അതിന് ശേഷമാണ് സമൂഹത്തിന്, സമൂഹത്തിനായി സമർപ്പിക്കുമ്പോൾ അതിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം, നമ്മുടെ വേദനയും, സന്തോഷവും സങ്കടവും എല്ലാം നമുക്ക് സമൂഹവുമായി പങ്കുവയ്ക്കാം, സമൂഹം ആഗ്രഹിക്കാത ഒരു കാര്യമാണ് ഉണ്ണിയുടെ ചിന്തയിൽ വിരാജിക്കുന്നത്….. സമൂഹം ആഗ്രഹിക്കുന്നതെ എനിക്ക് ചിന്തിക്കാവു എന്നുപറഞ്ഞാൽ അത് കഷ്ടമാണന്നൊക്കെ പറയാം എന്നെ ഉള്ളു, സാഹിത്യങ്ങൾ എന്നും ഒരു സാന്മാർഗ്ഗികത ഉൾക്കൊള്ളുന്നതായിരിക്കണം അല്ലാത്തവയും ഇന്ന് സുലഭമാണ് അത്തരം ആശയങ്ങൾ സമൂഹത്തിന് ദോഷമേ ഉണ്ടാക്കു. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാത്തവന്റെ ചിന്ത, തന്റെ സ്വന്തം ജീവനോ അല്ലങ്കിൽ കുറേ ആളുകളുടെ ജീവനോ അപഹരിക്കാൻ അല്ലങ്കിൽ നഷ്ടപ്പെടുത്താനുള്ള ത്വര ഇത്തരക്കാർക്കുണ്ടായിരിക്കും, ഇവിടെ ഉണ്ണിക്കുട്ടൻ ഇന്ന് മരിക്കാൻ തീരുമാനിച്ചു! ( സംഗതി പറ്റിച്ചുകളയല്ലെ) പിന്നെ ചോദിക്കുന്നു എന്തിന് അതിനുശേഷം ഒരുകാരണമില്ലാത്ത മരണമാണ് എന്ന്. പിന്നെ ഉണ്ണിക്കുട്ടന്റെ ചോദ്യം ഞങ്ങളോടാണ് ( വായനക്കാരനോട്) മരിക്കുവാൻ കാരണം വേണോ ? പിന്നെയും ഉണ്ണിക്കുട്ടൻ എന്തൊക്കയോ ചോദിക്കുന്നു പറയുന്നു, ഇടനാഴിയിൽ വീണ റബ്ബർ പന്തുപോലെ വാക്കുകൾ കൊണ്ട് എന്തൊക്കയോ ശബ്ദങ്ങൾ ഉണ്ടാക്കുന്നു, നിരാശപ്പെടുത്താൻ പറഞ്ഞതല്ല, നല്ല അർത്ഥത്തിൽ എടുക്കുക. കാരണമില്ലാതെ ജനിക്കുന്നു കാരണമില്ലാതെ മരിക്കുന്നു എന്നൊന്നും പറയല്ലെ ഉണ്ണീ……! അതൊക്കെ മോശമല്ലെ, ഓരോജനനത്തിനും കാരണമുണ്ട് അതുപോലെ മരണത്തിനും ചോദ്യത്തിന്റെ യുക്തി അനുസരിച്ച് ഉത്തരത്തിന്റെ അർത്ഥവും മാറും ചില ജ്ന്മങ്ങൾ വ്യർത്ഥമാണെന്ന് നമുക്ക് തോന്നും അതിനും അതിന്റേതായ ജനന ധർമ്മം നിറവേറ്റാനുണ്ട്, തമോവികാരം കൂടുതൽ ഉണ്ടാകുന്നത് ജീവിതത്തിൽ പ്രത്യേഗിച്ച് ഒന്നും ചെയ്യാനില്ല എന്നു തോന്നുന്നതുകൊണ്ടാണ്, ഒരു തമാശയ്ക്ക് എഴുതിയതാണെങ്കിലും ശ്രീമാൻ സുരേഷ് കുമാര്‍. ഇ കരിച്ചേരി യുടെ കമന്റിലൂടെ ഒന്നു സഞ്ചരിക്കു…..” ജിഹാദികൾ പിറക്കുന്നതു തന്നെ തമോഗുണങ്ങളി നിന്നാണ് ” ഏറ്റവും നിന്ദ്യമായ തമോഗുണം ആണ് സ്വയം ഹത്യ അതിന് പ്രേരകമാകുന്ന വാക്കുകൾ പോലും പാപമാണ്. ചില ജനനങ്ങൾക്കുപിന്നിൽ ഒത്തിരി പ്രാർത്ഥനയും കഠിനാധ്വാനവും, മാനസ്സിക ശാരിരിക സമ്മർദ്ദങ്ങളും കാണും ചിലതാകട്ടെ ആണിനും പെണ്ണിനും ഉണ്ടാകുന്ന അബദ്ധങ്ങളും അതും പിറവിക്കൊരു കാരണമാണ്… മരണം കാലത്തിന്റെ അനിവാര്യത ആണ് അത് കാലത്തിന് വിട്ടുകൊടുക്കുക, അതിന്റെ കാരണം പ്രകൃതിതന്നെ തിരഞ്ഞെടുത്തുകൊള്ളും. പിന്നെ അത്മഹത്യയ്ക്ക് തയ്യാറായവരോ തയ്യാറാവുന്നവരോ ഇക്കൂട്ടത്തിൽ ഉണ്ടെങ്കിൽ ദയവായി നിങ്ങളുടെ കടപ്പാട് പൂർത്തിയാക്കുക, നിങ്ങൾ ഭ്രൂണമായി ഗർഭപാത്രത്തിൽ രൂപം കൊണ്ടപ്പോൾ മുതൽ ഇന്നുവരെ 20 വയസ്സ് ആയെങ്കിൽ എന്റെ രാജ്യം നിങ്ങൾക്കായി 20 ലക്ഷം രൂപ ചിലവക്കിയിട്ടുണ്ട് അതിന്റെ ഒരു ശതമാനമെങ്കിലും നിങ്ങളുടെ വിയർപ്പിൽ നിന്നും തിരിച്ചട്യ്ക്കു!!!!!!!!!!
എല്ലാവര്ക്കും നന്ദി.!