മുല്ലകള്‍ പൂക്കുന്ന രാത്രിയില്‍
ഞാന്‍ നിന്നെ പുണര്‍ന്നുറങ്ങും
മലര്ബാണനെയ്ത പൂവമ്പിന്
പരാഗങ്ങള്‍
നിനക്കു ഞാന്‍ പകര്‍ന്നുതരും
ലജ്ജതന്‍ കുങ്കുമ രേഖകള്‍
വിയര്‍പ്പൂ കണങ്ങളിലലിഞ്ഞു ചേര്‍ന്നു
രജനിയില്‍ മഞ്ഞലകള്‍ പെയ്തിറങ്ങി
രാവേറെ ചെന്ന ഈ നിമിഷമേ,
ഞാന്‍ നിന്നെ പ്രണയിചുപോയി.
പുല്‍നാമ്പില്‍ മൊട്ടിട്ട മുത്തിനെ
ചുംബിച്ച് പുലരി കിഴക്കുണര്‍ന്നു
ആദ്യ കിരണങ്ങള്‍ വീണതാഴ്വരയില്
മാതളം പൂത്തുലഞ്ഞു
ശാലീന സൌന്ദര്യ നിറകുടമേ
നീയെന്‍ കിനാവില് നിറഞ്ഞു നിന്നു……….
Enthuvaaade ithu ???????????????
Eee blog muyman sahithyamanallooooooo…………
Yiapeeeee