മുല്ലകള്‍ പൂക്കുന്ന രാത്രിയില്‍
ഞാന്‍ നിന്നെ പുണര്‍ന്നുറങ്ങും
മലര്‍ബാണനെയ്ത പൂവമ്പിന്‍
പരാഗങ്ങള്‍
നിനക്കു ഞാന്‍ പകര്‍ന്നുതരും
ലജ്ജതന്‍ കുങ്കുമ രേഖകള്‍
വിയര്‍പ്പൂ കണങ്ങളിലലിഞ്ഞു ചേര്‍ന്നു
രജനിയില്‍ മഞ്ഞലകള്‍ പെയ്തിറങ്ങി
രാവേറെ ചെന്ന ഈ നിമിഷമേ,
ഞാന്‍ നിന്നെ പ്രണയിചുപോയി.
പുല്‍നാമ്പില്‍ മൊട്ടിട്ട മുത്തിനെ
ചുംബിച്ച് പുലരി കിഴക്കുണര്‍ന്നു
ആദ്യ കിരണങ്ങള്‍ വീണതാഴ്വരയില്‍
മാതളം പൂത്തുലഞ്ഞു
ശാലീന സൌന്ദര്യ നിറകുടമേ
നീയെന്‍ കിനാവില്‍ നിറഞ്ഞു നിന്നു……….
Archive for മേയ് 14th, 2008
അനുരാഗലോല രാത്രി
Posted in Uncategorized on മേയ് 14, 2008 | 1 അഭിപ്രായം »