ആരുടെ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് pm ചിറ്റ് എഴുതി പാസ്സ് ചെയ്തത് എന്നോര്‍ക്കുന്നില്ല. ഏതായാലും അത്യാവശ്യമായി അവനു ഒരു പ്രണയലേഖനം എഴുതി കൊടുക്കണം, ക്ലാസ്സില്‍ തന്നെ ഉള്ള ആര്‍ക്കോ കൊടുക്കാനാണ്…
ഏതായാലും ക്ലാസ്സിലെ ബോറടി മാറുമല്ലോ എന്നോര്‍ത്ത് ഇപ്പോ തന്നെ എഴുതാം എന്നു പറഞ്ഞു… ഇടവും വലവും നോക്കാന്‍ കൂട്ടുകാരോട് പറഞ്ഞ് എഴുതി തുടങ്ങി…
അത്യാവശ്യതിന് 2 3 പ്രണയ ഗാനങ്ങളുടെ ഈരടികളും കടമെടുത്ത് രണ്ട് പുറത്തില്‍ കവിയാതെ ഭാവനകളെല്ലാം ചേര്‍ത്ത് ഒരെണ്ണം അവനു പാസ്സ ചെയ്തു കൊടുത്തു… കൂടെ ഒന്നു രണ്ട് നിര്‍ദ്ദേശങ്ങളും, അളിയ നീ ഇതു നന്നായി വേറെ ഒരു പേപ്പറില്‍ എഴുതിയിട്ടേ കൊടുക്കാവുള്ളേ…. അങ്ങനെ ആണെങ്കില്‍ ഇതില്‍ അവള് വീഴും…
അവന് പിറകിലിരുന്ന് തലകുലുക്കി കാണിച്ചു, ഉപകാര സ്മരണയില്‍ വൈകിട്ട് ചിലവു ചെയ്യാമെന്നും പറഞ്ഞു….. ഏതായാലും വൈകുന്നേരതെ ചിലവിനെ സ്വപ്നം കണ്ട് ബാക്കി സമയം കളഞ്ഞു………
4മണിക്ക് ബെല്ലടിച്ചു, അവനെ നോക്കി നില്ക്കുമ്പോ ക്ലാസ്സിലെ ഒരു സുന്ദരികുട്ടി എന്റെ അടുത്തു വന്നു ചോദിച്ചു,
“ഡാ, നീ അല്ലേ ആ എഴുത്ത് എഴുതിയത്….????”
ഞാന്‍ വിയര്‍ത്തു തുടങ്ങി……
“എന്തെഴുത്ത്…..!! ഏതെഴുത്ത്…..??” ഞാന്‍ ഒന്നു ഉരുണ്ട് നോക്കി.
“നിന്റെ കുനു കുനു എന്നുള്ള കൈയക്ഷരം കണ്ടപ്പോഴേ എനിക്കു മനസിലായി അതു നീ എഴുതിയതാണെന്നു….!! ഏതായാലും നന്നായിട്ടുണ്ട്…..!!!!!!”
“അത്………….പിന്നെ………. ഞാന്‍…………… pm പറഞ്ഞിട്ട്………. ചുമ്മ…….. വെറുതെ…………”
പിന്നേയും എന്തൊക്കേയോ പറഞ്ഞ് അവളുടെ മുന്പില് നിന്ന് ഓടി രക്ഷപെടുമ്പോ അവനെ കൈയില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമായിരുന്നു……
വാല്:-
പിന്നെ അവനെ കണ്ടപ്പോഴാണ് അറിയുന്നത്, ഞാന്‍ എഴുതിയത് ഒരുചെറിയ മാറ്റം പോലും വരുത്താതെ ആണ് അവ്ന് കോണ്ടു പോയി കൊടുത്തത് എന്നു… ആ പേപ്പര്‍ പോലും മാറ്റിയില്ല……
പിന്നീടു നടന്ന സംഭവം ഞാന്‍ പറയട്ടെ ഉണ്ണിക്കുട്ടാ.. ആരുടേയും വലയില്‍ കുടങ്ങാതിരുന്ന ആ സുന്ദരിക്ക് ആ കത്തെഴുതിയ ഉണ്ണിക്കുട്ടനോടെ ഒരു ഡപ്പ് തോന്നുന്നു. അത് ഉണ്ണിക്കുട്ടനെ അവള് അറിയിക്കുന്നു. ഇക്കാര്യം ഉണ്ണിക്കുട്ടന്റെ കൂട്ടുകാരനറിയുന്നു. അവന് നിങ്ങളുമായി വഴക്കിട്ടു, പിന്നീട് അവനെ ആ സ്കൂളില്‍ കണ്ടിട്ടില്ല, അവന്റെ തിരോധനപ്പറ്റി ഉണ്ണിക്കുട്ടനുമാത്രമെ അറിയാവൂവെന്നത് പരസ്യമായ രഹസ്യം..!
സത്യമായിട്ടും ഇതല്ലെ സംഭവിച്ചത്..?
Ith ingane valanja vazhi parayanoe….?
Naere ang kotuththal poerae….Sorry paranjaal poerae?
adipoli….. kooduthal pratheekshikunnu.. keep going..
thanks… enthayallum aval alla ente…………
നല്ല വിവരണം
enthaayalum………avale enikke eshamaayirunnu….
orupaadorupaade….
leekhanam ezhuthiyum koduthum parichayam ulla aalude kayyil koduthaal operation succes aaum ennane ichaarichathe…..
Pakshe enikke thetti…..
gunapaadam:: Avasaanam ‘leekhanam ezhuthiyavan peenum kondu pooyii…. ‘
ഇതു തല (അതോ തലേവരയോ ?)
“നിന്റെ കുനു കുനു എന്നുള്ള കൈയക്ഷരം കണ്ടപ്പോഴേ എനിക്കു മനസിലായി അതു നീ എഴുതിയതാണെന്നു….!! ഏതായാലും നന്നായിട്ടുണ്ട്…..!!!!!!” (ശകലം പൊക്കി അല്ലെ…!!!!!!!!!)
ഇനീ ഉണ്ണിക്കുട്ടന്റെ വാലിലേയ്ക്ക് നോക്കു
………………ആ പേപ്പര്‍ പോലും മാറ്റിയില്ല ഈ വരി മാറ്റിയാൽ കുറച്ചുകൂടെ ഭംഗിവരും , ആ പേയ്പ്പർ മാറ്റിയാൽ എങ്ങനാ ഉണ്ണിക്കുട്ട ഉണ്ണിക്കുട്ടാ “ നിന്റെ കുനു കുനു എന്നുള്ള കൈയക്ഷരം“ വരുക? ശ്ശോ… ഈ ഉണ്ണിക്കുട്ടന്റെ ഓരോ തമാശകള്‍…കള്ളൻ…. (സംഗതി സ്വന്തം തന്നെയല്ലെ ചോരണമല്ലല്ലോ അല്ലെ…. നന്നായിട്ടുണ്ട് പലർക്കും പറ്റിയ കഥ…. കൂടുതൽ നല്ലത് പ്രതീക്ഷിക്കുന്നു )
da itupole mattoru sabhavam undayathu marannupoyo..?? jisha ezhuthiyathanennum paranju njanum sreekumarum tivinum ninne pattichathu..