അന്നത്തെ ദിവസം ഞാന്‍ ഉച്ചക്കാണ് കോളേജില്‍ ചെല്ലുന്നത്. തലേദിവസം ഉത്സവം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ക്ലാസ്സിലേക്ക് ചെന്നു കയറിയ ഉടനെ കൂട്ടുകാരന് പറഞ്ഞു…,
“അളിയ ഇന്നു സ്ട്രൈക്ക് വിളിക്കണം….”
“എന്താടാ കാര്യം….???”
“നമ്മുടെ 4 പിള്ളേരെ സസ്പെന്റ് ചെയ്തു അതിനെതിരെ…….”
“ആണോ, എന്നാ ശരി……., നീ ബാക്കി എല്ലായിടത്തും അറിയിച്ചോ….!! ഇവിടെ ഞാന്‍ നോക്കിക്കൊള്ളാം……..”
അങ്ങനെ ഞാന്‍ ക്ലാസ്സിലെ എല്ലാവരേയും വിളിച്ചിറക്കി പ്രിന്‍സിപ്പലിന്റെ റൂമിന്റെ മുന്പിലേക്കു പോവുകയാണ്….
ലക്ഷം ലക്ഷം പിന്നാലെ എന്നു പറയുന്നതു പോലെ ബെല്ലടിച്ചിട്ടും ക്ലാസ്സില്‍ കയറാതെ എല്ലാവരും എന്റെ പിറകേയുണ്ട്…
ഞങ്ങള്‍ വിജയകരമായി സ്റ്റാഫ് റൂം കടന്നു, മൂല തിരിഞ്ഞപ്പോ ഞങ്ങളുടെ മുന്പില് അതാ നില്ക്കുന്നു HOD.
“ആനന്ദേ, എങ്ങോട്ടാ….???”
“മിസ്സേ, അവരെ സസ്പെന്റു ചെയ്തതിന്റെ പ്രതിഷേധം അറിയിക്കാന്‍ ഞങ്ങള്‍ എല്ലാവരും…………………….”
എന്നും പറഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കുമ്പോ പിറകില്‍ ആടു കിടന്നിടത്ത് പൂടപോലും ഇല്ല എന്ന അവസ്ഥ…
“പറയാനുള്ളത് ഞാന്‍ പറഞ്ഞോള്ളാം…” എന്ന് HOD
ഇതും കേട്ട് അനുസരണ ഉള്ള കുട്ടിയേപ്പോലെ ഞാന്‍ ക്ലാസ്സില്‍ ചെല്ലുമ്പോ, ഇവനു പണിയോന്നും കിട്ടിയില്ലേ….!!!! എന്നായിരുന്നു എല്ലാവരുടേം മുഖതു വിരിഞ്ഞഭാവം….
വാല്:-
സ്വന്തം നട്ടെല്ലു കേടാകാതിരിക്കാന്‍ നട്ടെല്ലില്ലാത്തവരുമായി പ്രതിഷേധതിനു ഇറങ്ങാതിരിക്കുക…..
നല്ല കോളേജ് അനുഭവം…..
ഹഹ.. അനുഭവം ഗുരു..
സ്വന്തം നട്ടെല്ലു കേടാകാതിരിക്കാന്‍ നട്ടെല്ലില്ലാത്തവരുമായി പ്രതിഷേധതിനു ഇറങ്ങാതിരിക്കുക…..
രസകരമായ കോളേജ് വിശേഷങ്ങള്‍ ഇനിയും പോസ്റ്റൂ.
Paadam onnuu “ORU VILAAPAM”
Manushya manassinte ullarakalil ninnum uruththiriyunna, chindhaa dhaarayude bahirsphuranangalaanu vaakkukal….
athu varikalaayi maarumbol, palappozhum prathiphalikkunnathu swantham aathmasaththa thanneyaanu!!!
Ezhuthunnathokkeyum ingane aakanam…allengil inganeye aakaavuu ennu vaashi pidikkunnavar viddikal!!
avarodu parayendathu ithra maathram…
‘Ente ullile chembaraththippookkalude laalithyam ninakku annyamaanallo suhruththe….!’
Ezhuthuka….Ezhuthi ezhuthi valaruka…..Aasamsakal!!!