“അമ്മാവാ, എന്റെ line ഒന്നു പൊളിച്ചുതരണം..”
കഴിഞ്ഞ ദിവസം അനന്തിരവന് പയ്യന് വീട്ടില്‍ വന്നു കയറിയ ഉടനെ പറഞ്ഞതാണ്, ആള് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്നതേയുള്ളു..
“എന്തിനാടാ ഇപ്പോ അതു പൊളിക്കണം എന്നു തോന്നുന്നത്..?, എന്തുപറ്റി ഉടക്കായോ…!! അതോ നിനക്ക് ഇപ്പോഴാണോ ബോധം വീണത്…??”
“അതൊന്നുമല്ല അമ്മാവാ…!!”
“പിന്നെ………??”
“അതെ…., അവള്‍ക്ക്… അവള് എന്നേക്കാളും 6 മാസം മൂത്തതാണ്….!!!!”
“അതിനെന്താടാ….???”
“അല്ല, അവള് എന്നേക്കാളും മൂത്തതാണല്ലോ..!!! അതുകൊണ്ട്……..”
ഇത്രയുമായപ്പോ എന്റെ സകലമാന controll-ഉം പോയി, ഞാന്‍ പറഞ്ഞു “ഓടിക്കോണം ഇവിടെ നിന്ന്, നീ ഓടണ വഴിക്ക് പുല്ലു പോലും മുളച്ചേക്കരുത്…, പിന്നെ നിന്നെ ഇനി പ്രണയമെന്നാല്ലാം പറഞ്ഞ് ഈ പരിസരത്ത് കണ്ട് പോകരുത്…. ഹും പ്രേമിക്കാന്‍ നടക്കുന്നു… !#$%#$%%$$#“
വാല്:-
ഇക്കാലത്ത് പ്രണയമെന്നും പറഞ്ഞ് ചെറുപ്പകാരുടെ അടുത്ത് ചെന്നാല്‍ അവര്‍ ഓടിക്കും. ഇപ്പോ എല്ലാം ഒരു യൂസ് ആന്‍ഡ് ത്രോ മെത്തേട് പോലെയായി, അതിനു ആണെന്നും പെണ്ണെന്നും വ്യത്യാസമൊന്നുമില്ല
കഷ്ണം:-
ഇനിയും കുറച്ച് നാള് കഴിയുമ്പോ കുട്ട്യോളു ചോദിക്കും ഈ പ്രണയമെന്നു പറയുന്ന സാധനം എന്താ…!!!!???
good work my br.
keep on posting……..