Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ഏപ്രില്‍, 2008

മഴ വീണ്ടും പെയ്യുന്നു
മനസിലോ, മരതക മേട്ടിലോ…!!?
ഒന്നു പെയ്തൊഴിഞ്ഞ മാനത്ത്
കാര്‍മേഘ ശൃംഗാരം വീണ്ടുമിതാ….
ഈ മഴ തോരാന്‍ ഇനിയെത്രനാള്‍,
മധു മാസമണയാനിനിയുമെത്രനാള്‍‍….?
തുള്ളിക്കൊരുകുടം പോല്‍ പെയ്യും
ഈ വൃഷ്ടിയില്‍
മാരിവില്‍ വര്‍ണ്ണങ്ങള്‍ ഒലിച്ചിറങ്ങി,
സന്ധ്യ വിതറും സിന്ദൂരവും ഒലിച്ചു പോയി…
ഇരുണ്ട വാനില്‍ നിന്-
ഒരാരവമായി മഴ പെയ്തിറങ്ങി
അംബരത്തിന്‍ വര്‍ണ്ണ വിതാനങ്ങള്‍
മുഴുവന്‍ ഒലിച്ചു പോയി……..
ഒരു കറുത്ത രേഖ മാത്രം അവശേഷിക്കയായി………..

മുഴുവന്‍ പോസ്റ്റ് വായിക്കുക »

  അന്നത്തെ ദിവസം ഞാന്‍ ഉച്ചക്കാണ് കോളേജില്‍ ചെല്ലുന്നത്. തലേദിവസം ഉത്സവം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ക്ലാസ്സിലേക്ക് ചെന്നു കയറിയ ഉടനെ കൂട്ടുകാരന്‍ പറഞ്ഞു…,
“അളിയ ഇന്നു സ്ട്രൈക്ക് വിളിക്കണം….”
“എന്താടാ കാര്യം….???”
“നമ്മുടെ 4 പിള്ളേരെ സസ്പെന്റ് ചെയ്തു അതിനെതിരെ…….”
“ആണോ, എന്നാ ശരി……., നീ ബാക്കി എല്ലായിടത്തും അറിയിച്ചോ….!! ഇവിടെ ഞാന്‍ നോക്കിക്കൊള്ളാം……..”
      അങ്ങനെ ഞാന്‍ ക്ലാസ്സിലെ എല്ലാവരേയും വിളിച്ചിറക്കി പ്രിന്‍സിപ്പലിന്റെ റൂമിന്റെ മുന്‍പിലേക്കു പോവുകയാണ്….
ലക്ഷം ലക്ഷം പിന്നാലെ എന്നു പറയുന്നതു പോലെ ബെല്ലടിച്ചിട്ടും ക്ലാസ്സില്‍ കയറാതെ എല്ലാവരും എന്റെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

      ആരുടെ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് pm ചിറ്റ് എഴുതി പാസ്സ് ചെയ്തത് എന്നോര്‍ക്കുന്നില്ല. ഏതായാലും അത്യാവശ്യമായി അവനു ഒരു പ്രണയലേഖനം എഴുതി കൊടുക്കണം, ക്ലാസ്സില്‍ തന്നെ ഉള്ള ആര്‍ക്കോ കൊടുക്കാനാണ്…
    ഏതായാലും ക്ലാസ്സിലെ ബോറടി മാറുമല്ലോ എന്നോര്‍ത്ത് ഇപ്പോ തന്നെ എഴുതാം എന്നു പറഞ്ഞു… ഇടവും വലവും നോക്കാന്‍ കൂട്ടുകാരോട് പറഞ്ഞ് എഴുതി തുടങ്ങി…
    അത്യാവശ്യതിന് 2 3 പ്രണയ ഗാനങ്ങളുടെ ഈരടികളും കടമെടുത്ത് രണ്ട് പുറത്തില്‍ കവിയാതെ ഭാവനകളെല്ലാം ചേര്‍ത്ത് ഒരെണ്ണം അവനു പാസ്സ ചെയ്തു [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

“അമ്മാവാ, എന്റെ line ഒന്നു പൊളിച്ചുതരണം..”
       കഴിഞ്ഞ ദിവസം അനന്തിരവന്‍ പയ്യന്‍ വീട്ടില്‍ വന്നു കയറിയ ഉടനെ പറഞ്ഞതാണ്, ആള് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്നതേയുള്ളു..
“എന്തിനാടാ ഇപ്പോ അതു പൊളിക്കണം എന്നു തോന്നുന്നത്..?, എന്തുപറ്റി ഉടക്കായോ…!! അതോ നിനക്ക് ഇപ്പോഴാണോ ബോധം വീണത്…??”
“അതൊന്നുമല്ല അമ്മാവാ…!!”
“പിന്നെ………??”
“അതെ…., അവള്‍ക്ക്… അവള്‍ എന്നേക്കാളും 6 മാസം മൂത്തതാണ്….!!!!”
“അതിനെന്താടാ….???”
“അല്ല, അവള്‍ എന്നേക്കാളും മൂത്തതാണല്ലോ..!!! അതുകൊണ്ട്……..”
       ഇത്രയുമായപ്പോ എന്റെ സകലമാന controll-ഉം പോയി, ഞാന്‍ പറഞ്ഞു “ഓടിക്കോണം ഇവിടെ നിന്ന്, നീ ഓടണ വഴിക്ക് [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

പ്രണയം

“എടി കൊച്ചേ നീ എന്നില്‍ എന്തു കണ്ടിട്ടാ ഇഷ്ടപ്പെട്ടത്…?”
“എന്താ നീ ഇപ്പോ അങ്ങനെ ചോദിച്ചത്…..?”
“അല്ല ചുമ്മാ ഒന്നറിയാനാ………”
അവള്‍ ഒരു നിമിഷം ആലോചിച്ചു, എന്നിട്ടു പറഞ്ഞു “നിന്റെ മനസ് അതാണെനിക്ക് ഏറെ ഇഷ്ടം………..”
“ഹഹഹാ എന്റെ മനസോ…..!! അതില്‍ എന്താ ഉള്ളത് നിനക്കിഷ്ടപ്പെടാന്‍ മാത്രം…..???”
“അതില്‍………………………….” അവള്‍ മുഴുവിച്ചില്ല
“എനിക്കറിയില്ല…………..” അവളുടെ മിഴികള്‍ നിറഞ്ഞു……..
“ഏയ്, ഞാന്‍ ചുമ്മാ ചോദിച്ചതാ മോളൂസേ……”
ഞാന്‍ പറഞ്ഞു.
അവള്‍ എന്റെ നെഞ്ചില്‍ തല ചായ്ച്ചു പറഞ്ഞു
“എന്നെ ഇഷ്ടപ്പെടുന്ന ഈ മനസുണ്ടല്ലോ, അതാ എനിക്കിഷ്ടം….”
ഇപ്പോള്‍ നിറഞ്ഞതു എന്റെ കണ്ണുകളായിരുന്നു…….. അവളെ ഞാന്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

??

പണ്ടു നീ എന്നെ തഴുകി
കടന്നു പോകുമ്പോള്‍
പ്രണയത്തിന്‍ സുഗന്ധം
ഞാനറിഞ്ഞിരുന്നു
ഒരു നേര്‍ത്ത കൊലുസ്സിന്‍
നാദം ഞാന്‍ കേട്ടിരുന്നു
      പറയു നീയെന്‍ തെന്നലെ
      പ്രണയിനിയെ നീ കണ്ടില്ലയോ…??
      അതോ പൂവുകള്‍ വാടി
      കരിഞ്ഞുപോയോ…??
      നേര്‍ത്ത പദ സ്വരങ്ങള്‍
     ഇനികേള്‍ക്കില്ലയോ…..??

മുഴുവന്‍ പോസ്റ്റ് വായിക്കുക »